Home Blog
വിദ്യാഭ്യാസരംഗം ഒരു പ്രതിസന്ധിഘട്ടത്തിലായിരുന്ന വേളയില്‍ പ്രിന്‍സിപ്പല്‍ മഠ ത്തിപ്പറമ്പിലച്ചന്‍ കേരളത്തിലെ മൂന്ന് വൈസ്ചാന്‍സലറന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാര്‍ വിളിച്ചുകൂട്ടി. അന്ന് അവിടെ ഉയര്‍ന്ന ആശയമാണ് നോണ്‍ ഫോര്‍മല്‍ കോഴ്‌സുകള്‍. ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം കൂടാതെ പുതിയ കോഴ്‌സുകള്‍ തുടങ്ങാനുള്ള അംഗീകാരത്തിന് ഗവണ്‍മെന്റ് നയപരമായ തീരുമാനമെടുക്കണമെന്ന് വൈസ് ചാന്‍സിലര്‍മാരുടെ അഭ്യര്‍ത്ഥന ഗവണ്‍മെന്റ് അംഗീകരിച്ചു. എസ്.ബി.കോളജ് MBA യ്ക്ക് അപേക്ഷ നല്‍കി. അംഗീകാരം കിട്ടി. 1995 ല്‍ MBA കോഴ്‌സ് തുടങ്ങി.അതാണ് BIMS St. Berchmans Institute of Management Studies. കരിയര്‍ ഓറിയന്റേഷന്‍ സെന്റര്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ പുരോഗതിയും...
കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജീവനക്കാരായി ക്രൈസ്തവരുടെ സാന്നിധ്യം വളരെ കുറയുന്നു എന്നത് വലിയ ഒരു യാഥാർത്ഥ്യമായി നമ്മുടെ മുന്നിൽ നില്ക്കുന്നു. ജീവിക്കാൻ നല്ല ജോലിയും വരുമാനവും മതിയല്ലോ, അത് നാട്ടിലായാലും വിദേശത്തായാലും എന്ത്? എന്ന് കരുതുന്നവരുടെ മുന്നിലേക്ക് ചില സത്യങ്ങൾ അവതരിപ്പിക്കട്ടെ... 1. സംസ്ഥാന സർക്കാർ ജോലികൾക്കുള്ള റാങ്ക് ലിസ്റ്റുകൾ 2020 ന് ശേഷം പ്രസിദ്ധീകരിച്ചപ്പോൾ, പൊതു വിഭാഗത്തിലുള്ള ക്രിസ്ത്യൻ നാമധാരികളുടെ എണ്ണം ആദ്യത്തെ 100 ൽ 4 മുതൽ 8 വരെ ആയി കുറഞ്ഞിരിക്കുന്നു. 1980 കളിൽ ഇത് 100ൽ 30 നും 40...
അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗം 2022 ഒക്ടോബർ മാസം രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെട്ടു. അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത വിളിച്ചുചേർത്ത ഈ മഹായോഗത്തിൽ 205 പേർ പങ്കെടുത്തു. 'ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും; കോവിഡനന്തര അജപാലനവും സിനഡാ ത്മക സഭയും' എന്നതായിരുന്നു ഈ മഹായോഗത്തിന്റെ പൊതുവിഷയം. ആഗോള കത്തോലിക്കാ സഭ സിനഡാത്മകസഭ എന്ന ആശയം ചർച്ച ചെയ്യുന്നതിനുംമുമ്പ് ആ ആശയം പ്രാവർത്തികമാക്കിയ ഒന്നായിരുന്നു അഞ്ചാമത് മഹായോഗം. ഈ മഹായോഗത്തിന്റെ വിഷയാവതരണരേഖയും മാർഗ്ഗരേഖയും തയ്യാറാക്കിയത് അഭിവന്ദ്യ പിതാവ് വ്യത്യസ്ത വിഭാഗങ്ങൾക്ക് അവർ ചർച്ച...
കുടുംബത്തെ പ്രസാദാത്മകമായി കാണാന്‍ ശ്രമിക്കുമ്പോള്‍തന്നെ, ചിലയിടങ്ങളിലെങ്കിലും അതിന്റെ അടിത്തറ തകരുന്നതും ചുവരുകള്‍ ഇളകുന്നതും മേല്‍ക്കൂര ചോരുന്നതും കണ്ടില്ലെന്ന് നടിക്കാനാവില്ല. പരിശുദ്ധ ത്രിത്വത്തിന്റെയും തിരുക്കുടുംബത്തിന്റെയും പ്രതിരൂപങ്ങളായി വിശുദ്ധര്‍ക്കു ജന്മമേകേണ്ട കുടുംബം അകത്തുനിന്നും പുറത്തുനിന്നും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവയില്‍ ചിലതു പ്രതിപാദിക്കാം. 1. ഭൗതികതയുടെ അതിപ്രസരം വിവാഹം എന്ന കൂദാശ ഒരു സാമൂഹികാചാരമോ അര്‍ത്ഥരഹിതമായ ചടങ്ങോ കേവലം ഒരു ഉടമ്പടിയുടെ ബാഹ്യ അടയാളമോ അല്ല. ഈ കൂദാശ ദമ്പതികളുടെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കുംവേണ്ടി നല്കപ്പെടുന്ന ദൈവദാനമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിക്കുന്നതുപോലെ 'വിവാഹത്തിന്റെ ഒരുക്കം അതിഥികളെ ക്ഷണിക്കുന്നതിലും വസ്ത്രമൊരുക്കുന്നതിലും വിരുന്ന് സംഘടിപ്പിക്കുന്നതിലും മറ്റ്...
പ്രാർത്ഥനാനിർഭരവും ധന്യവുമായ അന്തരീക്ഷത്തിൽ ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മാർ തോമസ് പാടിയത്തും മാർ ജോസഫ് കൊല്ലംപറമ്പിലും അഭിഷിക്തരായി. ഷംഷാബാദിലെ ബാഡംഗ്‌പേട്ട് ബാലാജി നഗറിലുള്ള സികെആർ ആൻഡ് കെടിആർ കൺവൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തിന്റെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഇരുപത്തഞ്ചോളം ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു. സീറോമലബാർ സഭ മേജർ ആർച്ചുബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പിലൂടെയാണ് ഇരുവരും അഭിഷിക്തരായത്. ആദ്യം മാർ ജോസഫ് കൊല്ലംപറമ്പിലിനും തുടർന്ന് മാർ തോമസ് പാടിയത്തിനും കർദ്ദിനാൾ, സ്ഥാന ചിഹ്നങ്ങൾ കൈമാറി. മെത്രാഭിഷേക ചടങ്ങിനുശേഷം...
തിരുസഭയുടെ യുഗാന്ത്യോന്മുഖത വെളിപ്പെടുത്തുന്ന ആരാധനാവത്സരക്കാലമാണല്ലോ പള്ളിക്കൂദാശക്കാലം. അതുകൊണ്ടുതന്നെ കാലങ്ങളിൽ അവസാനവുമാണ് ഇതു വരുന്നത്. രക്ഷിക്കപ്പെട്ട സഭയാകുന്ന മണവാട്ടി, തന്റെ മണവാളനായ ഈശോമിശിഹായ്ക്ക് പൂർണ്ണമായി സമർപ്പിച്ചു സ്വർ ഗ്ഗീയമഹത്ത്വത്തിലേയ്ക്കു പ്രവേശിക്കുന്നതിനെയാണ് ഇക്കാലത്ത് നമ്മൾ അനുസ്മ രിക്കുന്നത്. ഒട്ടുമിക്ക ഭാഷകളിലും സഭ, പള്ളി എന്നീ രണ്ടു കാര്യങ്ങളെ സൂചിപ്പിക്കാൻ ഒരു വാക്കാണല്ലോ ഉപയോഗിക്കുന്നത്. ഉദാഹരണമായി, ഇംഗ്ലീഷ് ഭാഷയിൽ 'church' എന്നു പറയുമ്പോൾ ഇതു രണ്ടും ആകാം സൂചിതം. സാഹചര്യത്തിൽനിന്നു മാത്രമേ അർത്ഥവ്യത്യാസം വ്യക്തമാകൂ. പറഞ്ഞുവരുന്നത്, 'സഭാസമർപ്പണകാലം' എന്ന അർത്ഥമാണ് 'പള്ളിക്കൂദാശക്കാലം' എന്നതിനേക്കാൾ കൂടുതൽ ചേരുന്നത് എന്നാണ്. രണ്ടാമത്തേത് തെറ്റെന്നല്ല, ഇപ്പറഞ്ഞ...
ചങ്ങനാശേരി അതിരൂപതയുടെ പ്രേഷിത തീക്ഷ്ണതയുടെ മറ്റൊരു മകുടോദാഹരണമാണ് ജയ്പൂര്‍ സീറോമലബാര്‍ മിഷന്‍. കന്യാകുമാരി (തക്കല) യും ഇറ്റാവയും ഹൈദ്രാബാദ് മിഷനും ഈ അതിരൂപത സീറോമലബാര്‍ സഭയ്ക്ക് നല്‍കിയ അതുല്യ സംഭാവനകളാണ്. ഈ ഗണത്തിലെ ഏറ്റവും പുതിയ സംഭാവനയാണ് രാജസ്ഥാനിലെ ജയ്പൂര്‍ മിഷന്‍. ഇവിടെയുള്ള പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികളുടെ ഒരു ചിരകാല അഭിലാഷമായിരുന്നു ഈ നാട്ടിലും തങ്ങളുടെ മാതൃസഭയുടെ പാരമ്പര്യത്തിലും തനിമയിലും സഭാജീവിതം നയിക്കാന്‍ സാധിക്കുകയെന്നത്. അതിനായി അവര്‍ ആശ്രയിച്ചത് പ്രവാസികള്‍ക്ക് ഏറെ കരുത്തും കരുതലും നല്‍കുന്ന അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെയാണ്. ഷംഷാബാദ് സീറോ മലബാര്‍...
ചങ്ങനാശേരി അതിരൂപത നടത്തിയ അപൂര്‍വവും സുധീരവുമായ ചുവടുവയ്പാണ് ഇറ്റാവാമിഷന്‍. ആഗ്രാ ആര്‍ച്ചുബിഷപ് ഡോ. ഡൊമനിക് അത്തേഡേയും ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി പടിയറയും തമ്മില്‍ ഉണ്ടായ ഉടമ്പടി പ്രകാരം ആഗ്രാ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ ചങ്ങനാശേരി അതിരൂപത 1975 മെയ് 1 ന് ആരംഭിച്ച പ്രേഷിത സംരംഭമാണ് ഇറ്റാവാമിഷന്‍. നേരത്തെ ഇത് ആഗ്രാമിഷന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇറ്റാവ, മയിന്‍ പുരി, ഫറൂക്കാബാദ്, കനൗജ്, ഔറയ്യ, ഫിറോസാബാദ് എന്നീ ജില്ലകള്‍ ഉള്‍പ്പെട്ടതാണ് ഈ മിഷന്‍. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമാണ് ഇറ്റാവമിഷന്‍ പ്രധാനമായും ചെയ്യുന്നത്. സാമൂഹികവും സാമ്പത്തികവുമായി...
ഭാരതത്തിന്റെ ശ്ലീഹയാണ് മാര്‍ത്തോമ. വിസ്തൃതമായ ഈ ഭൂപ്രദേശത്ത് അദ്ദേഹം രണ്ടുതവണ പ്രേഷിതയാത്ര നടത്തി ഭാരതത്തില്‍ ആദ്യമായി സുവിശേഷദീപം കൊളുത്തി. എന്നാല്‍ ചരിത്രത്തിന്റെ ഗതിവിഗതിയില്‍ തോമായുടെ മക്കള്‍ക്ക് സ്വന്തം മണ്ണില്‍ പ്രേഷിതാവകാശം നിഷേധിക്കപ്പെട്ടു. വൈകിലഭിച്ച നീതിയായി, 2017 ല്‍ സീറോമലബാര്‍ സഭയ്ക്ക് ഭാരതം മുഴുവനും പ്രേഷിത സ്വതന്ത്ര്യം നല്‍കിക്കൊണ്ട് രൂപീകരിക്കപ്പെട്ട ഷംഷാബാദ് രൂപതയിലേക്ക് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഈ തോമാവര്‍ഷത്തില്‍ മറ്റൊരു തോമ നിയുക്തനായിരിക്കുകയാണ്. പരിചയപ്പെടുന്നവര്‍ക്കെല്ലാം പ്രിയങ്കരനായ മാര്‍ തോമസ് പാടിയത്ത്. ഗ്രന്ഥകാരനും പ്രബോധകനുമായ അദ്ദേഹംതന്നെ ഒരു തുറന്ന പുസ്തകമാണ്. ആ പുസ്തകം നമുക്കൊന്ന്...
ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അഭിവന്ദ്യ മാർ തോമസ് പാടിയത്ത് പിതാവുമായി സത്യദർശനം എഡിറ്റോറിയൽ ബോർഡംഗങ്ങളായ ബിനു വെളിയനാടനും ജോൺ ജെ. പുതുച്ചിറയും നടത്തിയ അഭിമുഖത്തിൽ നിന്ന് 1. 23 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും 2 ദ്വീപുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും വിശാലമായ ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി അങ്ങ് നിയമിതനായിരിക്കുകയാണല്ലോ. ഈയവസരത്തിൽ മനസ്സിൽ നിറയുന്ന ചിന്തയെന്താണ്? ഇന്ത്യ മുഴുവൻ അജപാലന പ്രവർത്തനം നിർവ്വഹിക്കുന്നതിനുള്ള നമ്മുടെ അവകാശം വീണ്ടെടുക്കുക എന്നത് നമ്മുടെ പിതാക്കന്മാർ നൂറ്റാണ്ടുകളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ്. 2017-ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അതിന് അംഗീകാരം നൽകി....