ആരാധനക്രമത്തിലെ വാക്കുകൾ, അടയാളങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവയുടെ അർത്ഥങ്ങൾ വിവരിക്കുന്ന പംക്തി കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളിവരട്ടെ-2

പരി. കുർബാന റൂഹായുടെ പ്രവർത്തനം
പൗരസ്ത്യ സുറിയാനി ആരാധനക്രമമായ അദ്ദായിമാറി അനാഫൊറയിൽ സ്ഥാപന വിവരണം ഉണ്ടായിരുന്നില്ല. പകരം എപ്പിക്ലേസിസ് അഥവാ ‘കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ’ എന്ന പ്രാർത്ഥനയായിരുന്നു കുർബാനയുടെ ഏറ്റവും കേന്ദ്രഭാഗം. എന്നാൽ ലത്തീൻ ലിറ്റർജിയിൽ സ്ഥാപന വിവരണമാണ് കുർബാനയുടെ കേന്ദ്രഭാഗം ആയി കരുതപ്പെടുന്നത്. അല്ലെങ്കിൽ അപ്പവും വീഞ്ഞും ഈശോയുടെ ശരീരമായി മാറ്റപ്പെടുന്നത് സ്ഥാപന വിവരണത്തിന്റെ സമയത്താണ്. എന്നാൽ നമ്മുടെ പാരമ്പര്യമനുസരിച്ച് ഒരുക്കശുശ്രൂഷയോടു കൂടി ഈ മാറ്റത്തിന്റെ ആരംഭം കുറിക്കുന്നു. അതിന്റെ പൂർത്തീകരണമാണ് എപ്പിക്ലേസിസിലെ പ്രാർത്ഥ  നയിലെ കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ എന്ന പ്രാർത്ഥ നയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. പൗരസ്ത്യ സുറിയാനി സഭാംഗ ങ്ങളായ നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധാത്മാവിന്റെ പ്രവർത്ത നമാണ് പരി. കുർബാന. ഇത് എപ്പിക്ലേസിസ് നമുക്ക് മനസ്സിലാക്കി തരുന്നു. കർത്താവ് അയച്ച സഹായകനും ആശ്വാസദായകനുമായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് പരി. കുർബാന എന്ന് നമ്മൾ റൂഹാക്ഷണ പ്രാർത്ഥനയിൽ അടിവരയിട്ട് സ്ഥാപിക്കു കയാണ്.
റൂഹാക്ഷണ പ്രാർത്ഥന അദ്ദായി മാറി അനാഫൊറയിൽ
പൗരസ്ത്യ സുറിയാനി സഭയിലെ അദ്ദായി മാറി അനാഫൊറയിലെ റൂഹാക്ഷണ പ്രാർത്ഥന പോലെ ഇത്ര ചുരുങ്ങിയതും കലർപ്പില്ലാത്തതുമായ ഒന്ന് ഇതര ക്രമങ്ങളിൽ കാണാൻ സാധിക്കില്ല എന്നാണ് പ്രശസ്ത പണ്ഡിതനായ എച്ച്. ഡബ്ല്യൂ. കോറിംഗ്ടൺ അഭിപ്രായപ്പെടുന്നത്. പൗരസ്ത്യരുടെ റൂഹാക്ഷണ പ്രാർത്ഥനയ്ക്ക് സാധാരണ മൂന്നു ഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് തങ്ങളുടെയും തങ്ങൾ സമർപ്പിക്കുന്ന കാഴ്ചവസ്തു ക്കളുടെയും മേൽ പരിശുദ്ധാരൂപി ഇറങ്ങണം എന്നും, രണ്ടാമത്തേത് പരിശുദ്ധാരൂപി അപ്പവും വീഞ്ഞും നമ്മുടെ കർത്താവിന്റെ മാംസരക്തങ്ങളായി മാറ്റണമെന്നും, മൂന്നാമത്തേതിൽ അവ സ്വീകരിക്കുന്നവർക്ക് അത് പാപമോചനത്തിന് കാരണ മാകണം എന്നും പ്രാർത്ഥിക്കന്നു. എന്നാൽഅദ്ദായി മാറി അനാഫൊറയിൽ ആദ്യ രണ്ടു ഭാഗങ്ങളും കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ എന്ന ചെറു പ്രാർത്ഥനകൊണ്ട് സംഗ്രഹിക്കപ്പെടുന്നു. എന്നാൽ മറ്റ് അനാഫൊറകളിൽ നമുക്ക് ഇത് കുറച്ചുകൂടി വിശാലവും വ്യക്തവുമായിട്ടാണ് റൂഹാക്ഷണ പ്രാർത്ഥന കാണാൻ സാധിക്കുന്നത്.
രക്ഷാകര രഹസ്യങ്ങളിൽ നിരന്തരം സന്നിഹിതനാകുന്ന റൂഹാ
പരിശുദ്ധാത്മാവിനാൽ പരിശുദ്ധ കന്യകയിൽ നിന്നാണ് ഈശോമിശിഹാ ജന്മമെ ടുക്കുന്നത്. അതുപോലെതന്നെ മരിച്ച് കല്ലറയിൽ അടക്കപ്പെട്ടവനായ മിശിഹാ പരിശുദ്ധാത്മാവ് ആവസിക്കുമ്പോഴാണ് ജീവനിലേക്ക് പ്രവേശിക്കുന്നത്. ഇതുപോലെ തന്നെയാണ് അർപ്പിക്കപ്പെടുന്ന അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം
വഴി കർത്താവിന്റെ ശരീരവും രക്തവുമായി മാറിനമ്മുടെ ആത്മീയ ഭക്ഷണമായി തീരുന്നത്. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായമിശിഹായുടെ മനുഷ്യാ വതാരവും ദനഹായുംഉയിർപ്പും പന്തക്കുസ്തായും ഒക്കെ റൂഹാക്ഷണ പ്രാർത്ഥനയിൽ അനുസ്മരിക്കപ്പെടുന്നു.
ഇപ്രകാരം റൂഹാക്ഷണ പ്രാർത്ഥന റൂഹാ സന്നിഹിതമാക്കുന്ന രക്ഷാകര രഹസ്യ
ങ്ങളെ മുഴുവൻ അനുസ്മരിച്ചു കൊണ്ട് പരി.കുർബാനയുടെ കേന്ദ്രസ്ഥാനത്ത് നിലകൊ
ള്ളുന്നു. (പ്രത്യേകിച്ച് അദ്ദായി മാറി അനാഫൊറയിൽ)

LEAVE A REPLY

Please enter your comment!
Please enter your name here