ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും 2

0
424

ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യയിലുള്ള വ്യത്യാസം 8.18%. അപ്പോൾ 60:39:1 എന്ന അനുപാതം എങ്കിലും മുസ്ലീം ക്രിസ്ത്യൻ മറ്റു ന്യൂനപക്ഷസമുദായ
ങ്ങൾക്കായി പാലിച്ചുകൊണ്ട് സഹായം നൽ
കുന്നതാണ് നീതി എന്നു കാണാൻ സാധിക്കും.
എന്നാൽ നിലവിലുള്ളതോ 80:20 എന്ന അനുപാതം. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നല്‌കേണ്ട ആനുകൂല്യങ്ങളുടെ 80% മുസ്ലീങ്ങൾക്കു നൽകുന്ന കേരള സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്യാൻ എന്തുകൊണ്ടാണ് ക്രൈസ്തവ സഭാ നേതൃത്വമോ, ക്രൈസ്തവ വോട്ടുബാങ്കിന്റെ കുത്തകാവ
കാശം പേറുന്ന രാഷ്ട്രീയ പാർട്ടികളോ ഇതു
വരെ രംഗത്തു വരാത്തത്? മുസ്ലീം ലീഗിന്റെ രാഷ്ട്രീയ സ്വാധീനശക്തി വലതുപക്ഷ മുന്നണിയേയും, സി.പി.ഐ.എമ്മിൽ ഉൾപ്പെടെ പിടിമുറുക്കിയിരിക്കുന്ന ഇസ്ലാമിക നേതൃ
നിര ഇടതുപക്ഷമുന്നണിയേയും നിയന്ത്രിക്കു
കയും മുസ്ലീം സമുദായത്തിന് അനുകൂലമായ രീതിയിൽ ക്ഷേമ പദ്ധതികൾ ആവിഷ്
കരിക്കുകയും ചെയ്യുന്നു. മുസ്ലീം വോട്ടുബാങ്കിന്റെ കരുത്ത് ക്രിസ്ത്യാനികൾക്കായി വാദിക്കുന്നതിൽ നിന്ന് ക്രൈസ്തവനേതാക്കന്മാരെപ്പോലും പിന്തിരിപ്പിക്കുന്നു. പക്ഷേ സ്വന്തം അജഗണത്തിനു വേണ്ടി വാദിക്കാൻ ഇടയന്മാർ എന്താണ് മുമ്പോട്ട് വരാത്തത് എന്ന ചോദ്യം വിശ്വാസികളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
ന്യൂനപക്ഷ പദവി നേടിയെടുക്കാൻ മാത്രമല്ല വിശ്വാസികൾക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ വാങ്ങിയെടുക്കാനും സഭാനേതൃത്വം തന്നെ മുൻകൈ എടുക്കണം. ക്രൈസ്തവ എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം എടുത്ത് അർഹതപ്പെട്ട അവകാശങ്ങൾ
പിടിച്ചു വാങ്ങിയേ തീരൂ.
സാമുദായിക പിന്നോക്കാവസ്ഥയും കമ്മീഷൻ റിപ്പോർട്ടും
മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള സച്ചാർ, പാലോളി കമ്മീഷൻ റിപ്പോർട്ടുകൾ പ്രകാരമാണ് മുസ്ലീങ്ങൾക്ക് പ്രാധാന്യം നൽകുന്നത് എന്ന വാദത്തെ മുഖവിലക്കെടുക്കാൻ സാധിക്കില്ല.
കേരളത്തിൽ സർക്കാർ ജോലിക്ക് 12% സംവ
രണം നാളുകളായി മുസ്ലീങ്ങൾക്ക് നൽകു
ന്നുണ്ട്. ലത്തീൻ കത്തോലിക്കർക്കും ആംഗ്ലോ
ഇന്ത്യൻസിനും കൂടി 4 ശതമാനവും, സംവരണ
ത്തിന്റെ പേരിൽ എപ്പോഴും പഴി കേൾക്കുന്ന പട്ടികജാതിക്ക് 8 ശതമാനവും പട്ടികവർഗ്ഗത്തിന് 2 ശതമാനവുമാണ് കേരളത്തിൽ നില
വിലുള്ള സംവരണം എന്നുകൂടി അറിയണം.
കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ വയ്ക്കാൻ സർക്കാർ തയ്യാറാകുമോ? വിദ്യാഭ്യാസ, കാർഷിക വായ്പയെടുത്തു കടക്കെണിയിലായ ക്രിസ്ത്യാനികളെ രക്ഷിക്കാൻ
ന്യൂനപക്ഷ ക്ഷേമവകുപ്പ് പദ്ധതികൾ ആവിഷ്
കരിക്കുമോ? സർക്കാർ സർവീസിൽ നിന്ന് അകറ്റി നിർത്തപ്പെടുന്ന ക്രിസ്ത്യൻ യുവാക്കളെ എങ്ങനെയാണ് സർക്കാർ സഹായിക്കുക? നാട്ടിൽ തൊഴിൽ ലഭിക്കാത്തതിനാൽ
പ്രവാസികളാക്കപ്പെടുന്ന ക്രിസ്ത്യൻ യുവത്വ
ത്തിന്റെയും, ചെറുപ്പക്കാർ പ്രവാസികളാക്കപ്പെ
ടുമ്പോൾ നാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധ സമൂഹത്തിന്റെയും പ്രശ്‌നങ്ങൾ പഠിക്കാനും
പരിഹാരം നിർദ്ദേശിക്കാനും ന്യൂനപക്ഷ കമ്മീ
ഷനോ ഡിപ്പാർട്ട്‌മെന്റോ തയ്യാറാകുമോ? ക്രിസ്ത്യൻ യുവാക്കളിൽ സംരഭകത്വം വളർ
ത്താനും സ്വയം തൊഴിൽ വായ്പകൾ നൽ
കാനും സംവിധാനമുണ്ടാക്കുമോ? കേരളാ സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്പമെന്റ് ഫിനാൻസ്
കോർപ്പറേഷൻ കുറഞ്ഞ പലിശയ്ക്ക് സ്വയം തൊഴിൽ വായ്പകൾ നൽകുന്നുണ്ട്. അത് എത്ര ക്രിസ്ത്യാനികൾക്ക് ലഭിക്കുന്നുണ്ട്.
ചെറിയ വലിയ തിരുത്ത്
പഴയ സിമി (ടൗേറലിെേ കഹെമാശര ങീ്‌ലാലി േീള കിറശമ) പ്രവർത്തകനായ കെ.ടി ജലീൽ ലീഗുകാരനാകുന്നതും ഒരു സുപ്രഭാതത്തിൽ കമ്മ്യൂണിസ്റ്റ് ആകുന്നതും നമ്മൾ കണ്ടു. ഇന്ന് ആ ‘കമ്മ്യൂണിസ്റ്റുകാരൻ’ ആണ് ന്യൂന
പക്ഷ വകുപ്പ് ഭരിക്കുന്നത്. കേരളത്തിൽ ന്യൂന
പക്ഷ കമ്മീഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഉത്തര
വിൽ ‘ഒരു ന്യൂനപക്ഷ’ സമൂദായാംഗം ചെയർ
പേഴസൺ ആയും, ‘മറ്റൊരു’ ന്യൂനപക്ഷ സമുദായാംഗം അംഗമായും, ഒരു ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സ്ത്രീ വനിതാ അംഗമായും കമ്മീഷൻ രൂപീകരു
ക്കുന്നു എന്നായിരുന്നു പ്രസ്ഥാവിച്ചിരുന്നത്. എന്നാൽ ഈ ‘സിമി’ മന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ പ്രസ്
തുത ഉത്തരവിൽ ചെറിയ ഒരു വ്യത്യാസം വരുത്തി ‘ഓർഡിനൻസ്’ ഇറക്കുകയും
പിന്നീട് ആ നിയമഭേദഗതി നിയമസഭയിൽ പാസ്സാക്കുകയും ചെയ്തു. നിയമത്തിലെ മേൽനിർദ്ദേശത്തിലുള്ള ‘മറ്റൊരു’ എന്നതിനെ ‘ഒരു’ എന്നാക്കിയ ‘ചെറിയ’ ആ ‘തിരുത്ത്’ കൈയടിച്ചു പാസാക്കിയവർ അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറി
ഞ്ഞതേയില്ല അഥവാ അറിഞ്ഞതായി ഭാവിച്ചില്ല. ‘മറ്റൊരു’ എന്നത് ‘ഒരു’ ആകുമ്പോൾ കമ്മീഷൻ അംഗങ്ങൾ എല്ലാവരും ഒരു മതത്തിൽ നിന്നു മാത്രമായാലും നിയമപരമായി തെറ്റല്ലാതാവും എന്ന ‘പഴുത്’ നിയമത്തിൽ മനഃപൂർവ്വം ഉണ്ടാക്കിയെടുത്തത് ക്രിസ്ത്യാ
നികളെയോ മറ്റു ന്യൂനപക്ഷ സമുദായാംഗങ്ങളെയോ സംരക്ഷിക്കാനല്ല എന്ന് സുവ്യക്തമാണ്. അവസരം വന്നാൽ കമ്മീഷൻ അംഗങ്ങൾ എല്ലാവരും ഒരു സമുദായത്തിൽ നിന്നാകുന്നതിന് വഴിയൊരുക്കുകയാണ് ഈ ചെറിയ വലിയ തിരുത്ത്. സംസ്ഥാന ന്യൂന
പക്ഷ കമ്മീഷൻ ചെയർമാന് സംസ്ഥാന ചീഫ്
സെക്രട്ടറിയുടെയും, മെമ്പർമാർക്ക് പ്രിൻസി
പ്പൽ സെക്രട്ടറിയുടെയും സ്റ്റാറ്റസും, ശമ്പ
ളവും, അലവൻസുകളും ലഭിക്കുന്നുണ്ടെന്നും,
കമ്മീഷൻ മെമ്പറുടെ പ്രതിമാസ ശമ്പളം രണ്ടുലക്ഷം രൂപയ്ക്കു മുകളിൽ ആണെന്നും കൂടി നമ്മൾ അറിഞ്ഞിരിക്കണം.
ഭയമോ അലംഭാവമോ?
ഒരു ന്യൂനപക്ഷ സമുദായമെന്ന നില
യിൽ നിലനിൽപിന് അത്യാവശ്യമായ സ്വത്വ
ബോധവും സംഘടനാ ബോധവും ക്രിസ്ത്യാ
നികൾക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
സമുദായത്തിന്റെ കാര്യം സംസാരിക്കുന്നവരെ വർഗ്ഗീയവാദികളായി മുദ്രകുത്താനും സഭയെയും പുരോഹിതരെയും വിമർശിച്ചുകൊണ്ട് പുരോഗമനവാദികളായി ചമയാനു
മാണ് ഭൂരിപക്ഷം ക്രൈസ്തവർക്കും ഉത്സാഹം.
മരത്തിന്റെ കൊമ്പു മുറിച്ച് മഴുവിനു പിടി
യിട്ട് മരം വെട്ടുന്ന തന്ത്രവുമായി ചില സംഘ
ടനകൾ ക്രൈസ്തവരുടെ പിന്നാലെയുണ്ട്.
സഭാധികാരികളെയും ക്രൈസ്തവ സ്ഥാപന
ങ്ങളെയും സഭയെയും അത്യാവശ്യഘട്ട
ത്തിൽ സഹായിച്ചേക്കുമെന്ന് അവർ കരു
തുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ
രെയും പോലും തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിത ശ്രമങ്ങൾ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവ സമുദായത്തിന്റെ നിലനിൽപിനെ ദോഷ
കരമായി ബാധിക്കുന്ന കാര്യങ്ങൾ തിരിച്ചറിയാനും അവയ്ക്കു പരിഹാരം കാണാനുമാണ് ഇനി നാം ശ്രമിക്കേണ്ടത്. ബേക്കറി മുതൽ വാഹന വിപണനം വരെയുള്ള ബിസിനസ് രംഗങ്ങളിൽ ക്രൈസ്തവർ ഇല്ലാതായിക്കൊണ്ടിരിക്കുന്നു, സർക്കാർ ജോലികളിൽ ക്രൈസ്തവരുടെ പ്രാധി
നിത്യം കുറയുന്നു. ക്രൈസ്തവ യുവത്വം പ്രവാസികളാക്കപ്പെടുന്നു. സമുദായത്തിന് വാർദ്ധക്യം ബാധിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അടുത്ത തലമുറ
യിൽ ക്രൈസ്തവ നേതാക്കന്മാർ വളരെ വളരെ
കുറഞ്ഞിരിക്കുന്നു. ക്രൈസ്തവ സാന്നിദ്ധ്യം
ഒട്ടേറെ മേഖലകളിൽ മങ്ങി മങ്ങി ഇല്ലാതാ
വുകയാണ്. ഇനിയും നാം അലംഭാവം തുടർ
ന്നാൽ നമ്മുടെ വരുംതലമുറ ആയിരിക്കും അതിന്റെ ദൂഷ്യഫലം അനുഭവിക്കുക. കഴിഞ്ഞ തലമുറയുടെ ദീർഘവീക്ഷണത്തിന്റെയും ത്യാഗത്തിന്റെയും ഫലം ആവോളം അനുഭവിക്കാൻ ഭാഗ്യം ലഭിച്ച നമുക്ക് അടുത്ത തലമുറയോടുള്ള ഉത്തരവാദിത്തം നിറവേറ്റാതെ കടന്നുപോകാൻ സാധിക്കില്ല. അതിനാൽ നമുക്ക് സാമൂദായികവും, രാഷ്ട്രീയവുമായ കരുത്ത് നേടാം.

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here