അമ്മമാര്‍ മക്കള്‍ക്ക്‌ ലഭിക്കുന്ന സമ്മാനം : മാര്‍പാപ്പ

0
95

വത്തിക്കാന്‍: വ്യക്തിവാദം ശക്തിപ്പെടുന്ന ഇന്നത്തെ സ്വയം കേന്ദ്രീകൃത സമൂഹത്തില്‍ അവക്കെതിരെ പോരാടുന്ന പ്രധാനിയാണ്‌ ഒരമ്മ എന്ന്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്‌ചതോറുമുള്ള പ്രതിവാര സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഒരമ്മയായിരിക്കുക എന്നത്‌ അമൂല്യമായ കാര്യമാണ്‌. വ്യക്തിവാദത്തിനെതിരേയുള്ള മറുമരുന്നാണ്‌ മാതൃത്വം. അനുദിന ജീവിതത്തില്‍ അമ്മമാര്‍ വേണ്ടവിധത്തില്‍ വിലമതിക്കപ്പെടുന്നില്ലെന്ന്‌ മാര്‍പാപ്പ പറഞ്ഞു. കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്നവര്‍ മത്രമല്ല അമ്മമാര്‍. ഒട്ടനവധി ത്യാഗങ്ങള്‍ സഹിച്ച്‌ മാനുഷികവും മതപരവുമായ മൂല്യങ്ങള്‍ക്കുവേണ്ടി ജീവിക്കുകയും അവ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്‌ അമ്മമാര്‍. ക്രിസ്‌തീയ സമൂഹത്തില്‍പോലും അമ്മമാര്‍ക്ക്‌ വേണ്ടത്ര ബഹുമാനം ലഭിക്കുന്നില്ലെന്ന്‌ മാര്‍പാപ്പ സൂചിപ്പിച്ചു. വിശ്വാസത്തിന്റെ ആദ്യകിരണം നമുക്ക്‌ നല്‍കുന്നവരാണ്‌ അമ്മമാര്‍. അമ്മമാര്‍ സഭയ്‌ക്കും ലോകത്തിനും നല്‍കുന്ന നന്മകള്‍ക്ക്‌ നമ്മളോരോരുത്തരും നന്ദി പറയണമെന്ന്‌ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here